ബംഗ്ലാദേശിനെ വീഴ്ത്തി ഇംഗ്ലണ്ട്

0
107

ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് നേടി.ഓപ്പണര്‍ ജേസണ്‍ റോയ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്. ജേസണ്‍ റോയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. റോയ് 61 റണ്‍സ് എടുത്തു. 38 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിങ്‌സ്.

ബംഗ്ലാദേശിനായി ഷൊരിഫുല്‍ ഇസ്‌ലാമും നസും അഹമ്മദും ഓരോ വിക്കറ്റുകള്‍ നേടി. അതേസമയം, ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 124 റണ്‍സാണ് നേടിയത്. തുടക്കം മുതല്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് നിര പുറത്തെടുത്ത മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറിലെത്തിച്ചത്. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 29 റണ്‍സാണ് റഹീം നേടിയത്. ഇംഗ്ലണ്ടിനായി തെയ്മല്‍ മില്‍സ് മൂന്നും മൊയിന്‍ അലിയും ലിവിങ്സ്റ്റണും രണ്ടു വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ക്രിസ് വോക്സ് ഒരു വിക്കറ്റെടുത്തു.കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ച്‌ ഇംഗ്ലണ്ട് സെമിഫൈനല്‍ പ്രതീക്ഷ വര്‍ധിപ്പിച്ചപ്പോള്‍ രണ്ടു മത്സരങ്ങിലും തോറ്റ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്