Wednesday
17 December 2025
26.8 C
Kerala
HomeEntertainmentബജാജ് പുതിയ ഡോമിനാര്‍ 400 പുറത്തിറക്കി

ബജാജ് പുതിയ ഡോമിനാര്‍ 400 പുറത്തിറക്കി

കൊച്ചി : ബജാജ് ഓട്ടോ പുതിയ ഡോമിനാര്‍ 400 അപ്ഗ്രേഡ് പുറത്തിറക്കി. ശക്തമായ ടൂറിംഗ് ആക്സസറികള്‍ ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഫാക്ടറി-ഫിറ്റഡ് ടൂറിംഗ് ആക്‌സസറികളാണ് പുതിയ ഡോമിനാറിന്റെ പ്രത്യേകത. ഇതില്‍ 40 പിഎസ് പവറും 35 എന്‍എം ടോര്‍ക്കും നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 373.3 സിസി ഡിഒഎച്ച്‌സി എഫ് ഐ എഞ്ചിനാണുള്ളത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി 1,99,991 രൂപയുടെ പത്യേക ഇന്‍ഡ്രൊഡക്ടറി പ്രൈസ് ഓഫറുണ്ട്

കാറ്റില്‍ നിന്ന് മികച്ച സംരക്ഷണം നല്‍കുന്നതിനായി കട്ടിംഗ് എഡ്ജ് സിഎഫ്ഡി സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വികസിപ്പിച്ച ടോള്‍ വിസര്‍, ലഗേജുകള്‍ക്കുള്ള ഫംഗ്ഷണല്‍ കാരിയര്‍, പിന്‍സീറ്റ് യാത്രക്കാരന് പരമാവധി കംഫര്‍ട്ട്് ഉറപ്പാക്കാന്‍ ബാക്ക് സ്റ്റോപ്പര്‍, ഇന്റഗ്രേറ്റഡ് മെറ്റല്‍ സ്‌കിഡ് പ്ലേറ്റ് ഉള്ള സ്റ്റൈലിഷ് എഞ്ചിന്‍ ബാഷ് പ്ലേറ്റ്, നാവിഗേഷന്‍ സ്റ്റേ, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ട്വിന്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് പുതിയ ഡോമിനാര്‍ 400ന്റെ മറ്റു പ്രത്യേകതകള്‍

സാഡില്‍ സ്റ്റേ ഒഴികെയുള്ള എല്ലാ ആക്‌സസറികളും ഡോമിനാര്‍ 400 സ്റ്റാന്‍ഡേര്‍ഡായി വരും. അറോറ ഗ്രീന്‍, ചാര്‍ക്കോള്‍ ബ്‌ളാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

‘ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിലൊായ കേരളത്തില്‍ ഡോമിനാര്‍ 400 ന് ഫോളോവോഴ്സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നഗര സവാരികള്‍ക്കും ദീര്‍ഘദൂര വിനോദസഞ്ചാരങ്ങള്‍ക്കും ഒരുപോലെ തെരഞ്ഞെടുക്കു ഒന്നായി ഇത് മാറി.

ഡോമിനാര്‍ ആക്സസറികള്‍ മേട്ടോര്‍ സൈക്കിളിന്റെ ശൈലിയും ടൂര്‍ യോഗ്യതയും ഊന്നിപ്പറയുക മാത്രമല്ല, റൈഡറുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.ബജാജ് ഒാേട്ടാ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് മേധാവി നാരായണ്‍ സുന്ദരരാമന്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments