Monday
12 January 2026
33.8 C
Kerala
HomeEntertainmentമരക്കാര്‍;അറബി കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്നു

മരക്കാര്‍;അറബി കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്നു

ഒക്ടോബര്‍ 25 ന് കേരളത്തിലെ തിയറ്ററുകള്‍ തുറക്കാനിരിക്കെ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍;അറബി കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്നു. മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീറാണ് ഈ വിവരം അറിയിച്ചത്.ആന്റണി പെരുമ്ബാവൂര്‍ തന്നോട് ഈ വിവരം അറിയിച്ചിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

മരക്കാര്‍ ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസിനുശേഷം ചിലപ്പോള്‍ ഒ.ടി.ടി റിലീസ് കാണുമെങ്കിലും ഒ.ടി.ടി യില്‍ മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. മരക്കാര്‍ തിയറ്ററുകളില്‍ എത്തുമെന്ന വാര്‍ത്ത തിയറ്ററുടമകളെ സംബന്ധിച്ച്‌ ഏറെ ആശ്വാസകരമാണെന്നും റിലീസ് ചെയ്യാന്‍ 40 കോടിയോളം അഡ്വാന്‍സ് നല്‍കിയ ഈ സാഹചര്യത്തില്‍ ഡയറക്‌ട് ഒ.ടി.ടി റിലീസ് മാത്രമായി സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ക്രിസ്മസിനോടനുബന്ധിച്ച്‌ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

Most Popular

Recent Comments