ഡാമുകളുടെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു

0
37

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഡാമുകളുടെ സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നു. കെഎസ്‌ഇബി ചെയര്‍മാനും ഡയറക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തെക്കന്‍ തമിഴ്നാടിനടുത്ത് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് മഴ വ്യാപകമാകാന്‍ കാരണമായത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാവില്ല.

നിലവില്‍ 11 ഡാമുകള്‍ക്ക് റെഡ് അലേര്‍ട്ട് തുടരുകയാണ്. അതേസമയം കല്ലാര്‍ ഡാം തുറന്നു. രണ്ട് ഷട്ടറുകള്‍ 10 സെന്‍റീ മീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.