Friday
19 December 2025
31.8 C
Kerala
HomeKeralaസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2056 പ്രൊബേഷണറി ഓഫീസര്‍ ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2056 പ്രൊബേഷണറി ഓഫീസര്‍ ഒഴിവ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) യില്‍ 2056 പ്രൊബേഷണറി ഓഫീസര്‍ (പി.ഒ.) ഒഴിവ്. റെഗുലര്‍ 2000 ഒഴിവും ബാക്‌ലോഗായി 56 ഒഴിവുമാണ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അവസാനവര്‍ഷ/അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അഭിമുഖസമയത്ത് ഇവര്‍ പാസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

പ്രായം: 21-30 വയസ്സ്. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1991നും 01.04.2000നും ഇടയില്‍ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ). എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്.

അപേക്ഷാഫീസ്: 750 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.
അപേക്ഷ : വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in കാണുക. അവസാന തീയതി: ഒക്ടോബര്‍ 25.
ശമ്പളം : 36,000 – 63,840 രൂപ

RELATED ARTICLES

Most Popular

Recent Comments