സംസ്ഥാനത്തിന്റെ തെക്കന്‍ മലയോര മേഖലയില്‍ ഇന്നലെ രാത്രി വൈകിയും ശക്തമായ മഴ തുടരുന്നു. പമ്പാനദി, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. ഓമല്ലൂരിലും നരിയാപുരത്തും റോഡില്‍ വെള്ളം കയറി. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നദിക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി. അതേസമയം ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ഇന്നലെ രാത്രി 10 മണിയോടെ 2396.38 അടിയിലെത്തി. 2396.86 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.