കേരളത്തിൽ നൂറുകോടി മുതൽമുടക്കിൽ ഉന്നത വിദ്ധ്യാഭ്യാസ കേന്ദ്രം ആരംഭിക്കും : ആസാദ് മൂപ്പൻ

0
53

കേരളത്തിൽ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പ്രവാസി വ്യവസായ പ്രമുഖരുടെ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. നോർക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ഓവർസീസ് എംപ്ലോയ്‌യേഴ്സ് കോൺഫറൻസിന്റെ ഉദ്‌ഘാടന വേദിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

ഉദ്‌ഘാടന സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കവെയാണ് വ്യവസായ പ്രമുഖൻ ആസാദ് മൂപ്പൻ, തങ്ങളുടെ കമ്പനിയുടെ പുതിയ പ്രോജെക്ടിനെക്കുറിച്ച് വ്യക്തമാക്കിയത്. വടക്കൻ കേരളത്തിൽ നൂറു കോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യ പരിശീലനത്തിനായി സെന്റർ ഫോർ എക്സലൻസ് സ്ഥാപിക്കുന്നതിന് കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്ന് ആസാദ് മൂപ്പൻ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ലേർണിംഗ്, ഓട്ടോമേഷൻ ആൻഡ് മെഷീൻ ലേർണിംഗ് എന്നിങ്ങനെ ആധുനിക വിവര സാങ്കേതിക വിധയുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലാകും ഇത് നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു. കോവിഡാനന്തര ലോകത്തിന്റെ തൊഴിൽ സാദ്ധ്യതകൾ അന്തരാഷ്ട്ര തലത്തിൽ തന്നെ ഈ മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാൽ കേരളത്തിലെ ചെറുപ്പക്കാർക്കും ഈ മേഖലയിൽ പ്രാവീണ്യം നൽകുക എന്നതാവും സെന്റർ ഫോർ എക്സലന്സിന്റെ പ്രധാന ലക്‌ഷ്യം.

നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓവർസീസ് എംപ്ലോയർസ് കോൺഫറൻസ് പ്രവാസിമേഖലയിൽ പുതിയ തൊഴിൽ സാദ്ധ്യതകൾ കണ്ടെത്തുന്നതിനും അതിന് പരിശീലനം നല്കുന്നതിനുമുള്ള നൂതന ആശയങ്ങളും, പദ്ധതികളും ചർച്ച ചെയ്തു രൂപീകരിക്കുന്നതിന് മുതൽകൂട്ടാകുമെന്നും ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.