Thursday
18 December 2025
22.8 C
Kerala
HomeIndia"ഇന്ധനവില കൂട്ടിയാലെന്താ വാക്സിന്‍ സൗജന്യമല്ലേ'; ന്യായീകരണവുമായി കേന്ദ്രമന്ത്രി

“ഇന്ധനവില കൂട്ടിയാലെന്താ വാക്സിന്‍ സൗജന്യമല്ലേ’; ന്യായീകരണവുമായി കേന്ദ്രമന്ത്രി

ഇന്ധനവില കുത്തനെ വര്‍ധിപ്പിക്കുന്നതിന് പരിഹാസ്യമായ വാദം നിരത്തി കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി. കേന്ദ്രം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതിനാലാണ് പെട്രോള്‍, ഡീസല്‍ വില ഉയരുന്നതെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം.

കോവിഡ് വാക്‌സിന്‍ നിങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നു. അതിനുള്ള പണം എവിടെനിന്നുവരുന്നു. വാക്‌സിന്‍ വാങ്ങാനുള്ള പണം നികുതിവരുമാനത്തില്‍നിന്നാണ് കിട്ടുന്നത്–– തേലി പറഞ്ഞു. ബ്രാന്‍ഡഡ് കുപ്പിവെള്ളത്തിന്റെ വിലപോലും ഒരു ലിറ്റര്‍ പെട്രോളിനില്ലെന്നും മന്ത്രി ന്യായീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments