രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആറ് മലയാളികളും

0
53

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികള്‍ ഇടം പിടിച്ചു. ആസ്തികള്‍ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുത്തൂറ്റ് കുടുംബമാണ് പട്ടികയില്‍ ഒന്നാമത്. 48,000 കോടി രൂപയാണ് കുടുംബത്തിന്റെ മൊത്തം ആസ്തി. വ്യക്തിഗത അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 37,500 കോടി രൂപയോടെ അതി സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയില്‍ 38 സ്ഥാനത്താണ് യൂസഫലി. ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രനാഥും പത്നി ദിവ്യ – 30,300 കോടി രൂപ എസ്. ഗോപാലകൃഷ്ണന്‍ – 30,335 കോടി രൂപ, രവി പിള്ള – 18,500 കോടി രൂപ, എസ്. ഡി ഷിബുലാല്‍ -16,125 കോടി രൂപ എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

മുകേഷ് അംബാനി – 92.7 ബില്യണ്‍, ഗൗതം അദാനി – 74 ബില്യണ്‍, ശിവ നാടാര്‍ – 31 ബില്യണ്‍, രാധാകൃഷ്ണാ ദമാനി – 29.4 ബില്യണ്‍, സൈറസ് പൂനാവാല -19 ബില്യണ്‍ എന്നിവരാണ് ഇന്ത്യയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള അതിസമ്പന്നര്‍.