Sunday
11 January 2026
24.8 C
Kerala
HomeKeralaകോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച നേതാക്കൾക്ക് സ്വീകരണം

കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച നേതാക്കൾക്ക് സ്വീകരണം

കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച ജനനേതാക്കൾക്ക് സ്വീകരണം നൽകുന്നു. നാളെ (2021 ഒക്ടോബർ 7) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ച് നടക്കുന്ന സ്വീകരണ പരിപാടി സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സ. എ വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

കോൺഗ്രസിൻ്റെ വർഗീയ പ്രീണന നയങ്ങളിലും വികസന വിരുദ്ധ നിലപാടുകളിലും പ്രതിഷേധമറിയിച്ചുകൊണ്ടാണ് നിരവധി നേതാക്കൾ ആ പാർടിയിൽ നിന്ന് രാജിവെച്ചിരിക്കുന്നത്.

വർഗീയതക്കെതിരെയും ജനക്ഷേമ വിഷയങ്ങളിലും ശക്തമായ നിലപാട് കൈക്കൊള്ളുന്ന പാർടി എന്ന നിലയിലാണ് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവർത്തിക്കാൻ ഈ നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments