“കേരളത്തിന് പൊതുവില്‍ നികത്താനാകാത്ത നഷ്ടം” വി കെ ശശിധരന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

0
67

വി കെ ശശിധരന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് പൊതുവിൽ നികത്താനാകാത്ത നഷ്ടമാണ് വി കെ എസ് എന്ന് മുഖ്ഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ വ്യക്തമാക്കി. ജനകീയ സംഗീതത്തിന്റെ പ്രയോക്താവായിരുന്നു വികെ ശശിധരന്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ബാലസംഘത്തിന്റെയും കുട്ടികള്‍ക്ക് ലളിതമായി സംഗീതത്തിന്റെ പാഠം അദ്ദേഹം പകര്‍ന്നുനല്‍കി.സാമൂഹിക മൂല്യം ഉള്‍ക്കൊള്ളുന്നതും ജീവിതഗന്ധിയുമായ പാട്ടുകള്‍ തിരഞ്ഞെടുത്ത് സംഗീതം നല്‍കി അവതരിപ്പിച്ച വികെഎസ് ഇടശ്ശേരിയുടെ പൂതപ്പാട്ട് അടക്കമുള്ള നിരവധി കവിതകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിലും വലിയ പങ്കാണ് വഹിച്ചത്. ശാസ്ത്രതത്വങ്ങളും സാമൂഹിക മൂല്യങ്ങളും കൂടുതല്‍ പ്രചരിപ്പിക്കപ്പെടേണ്ട ഈ കാലത്ത് വികെഎസ്സിനെ പോലുള്ള അര്‍പ്പിതമനസ്‌കനായ സംഗീത കലാകാരന്റെ വിയോഗം കേരളത്തിന് പൊതുവില്‍ നികത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.