Wednesday
17 December 2025
31.8 C
Kerala
HomeIndiaലഖിംപൂരിൽ പ്രതിഷേധം തുടരുന്നു; മരിച്ച കർഷകരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി

ലഖിംപൂരിൽ പ്രതിഷേധം തുടരുന്നു; മരിച്ച കർഷകരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ഗാന്ധി

ലക്‌നൗ ലഖിംപൂരിലെ സംഘർഷത്തിൽ മരിച്ച കർഷകരുടെ ബന്ധുക്കളെ കാണാൻ അനുവദിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരുടെ ബന്ധുക്കളെ കാണാതെ പ്രദേശത്ത് നിന്ന് മടങ്ങില്ലെന്നും അവർ വ്യക്തമാക്കി.

ലക്‌നൗവിലേക്ക് മടങ്ങിപ്പോകാൻ പ്രിയങ്ക ഗാന്ധിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സീതാപൂർ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്ക ഇപ്പോൾ ഉള്ളത്. ഇവിടെ കോൺഗ്രസ് പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.

28 മണിക്കൂറായി തന്നെ അനധികൃതമായി തടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്.

RELATED ARTICLES

Most Popular

Recent Comments