Thursday
18 December 2025
24.8 C
Kerala
HomeKeralaസ്‌കൂള്‍ തുറക്കുമ്പോൾ ആദ്യ മാസം ഹാജര്‍, യൂണിഫോം എന്നിവ നിര്‍ബന്ധമാക്കില്ല

സ്‌കൂള്‍ തുറക്കുമ്പോൾ ആദ്യ മാസം ഹാജര്‍, യൂണിഫോം എന്നിവ നിര്‍ബന്ധമാക്കില്ല

സ്കൂള്‍ തുറക്കുമ്ബോള്‍ ആദ്യ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകള്‍. ദിവസങ്ങള്‍ക്കുശേഷമാകും പാഠ ഭാഗങ്ങളിലേക്ക് കടക്കുന്നത്. പ്രത്യേക ഫോക്കസ് ഏരിയ നിശ്ചയിച്ച്‌ അതിലുള്ള പാഠഭാഗങ്ങള്‍ മാത്രമായിരിക്കും പഠിപ്പിക്കുക. ഇന്നുചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം കൈക്കൊണ്ടത്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗ രേഖ ഒക്ടോബര്‍ അഞ്ചിന് തയ്യാറാക്കും.നവംബര്‍ മാസത്തിലാണ് സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും തുറക്കുന്നത്.

സ്‌കൂള്‍ തുറക്കുമ്ബോള്‍ ആദ്യ ദിവസങ്ങളില്‍ ഹാപ്പിനെസ് കരിക്കുലം പഠിപ്പിക്കും. പ്രൈമറി ക്ലാസുകള്‍ക്ക് വേണ്ടി ബ്രിഡ്ജ് സിലബസ് തയ്യാറാക്കും. ആദ്യ മാസം ഹാജര്‍, യൂണിഫോം എന്നിവ നിര്‍ബന്ധമാക്കില്ല. സ്‌കൂള്‍തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം അതത് കളക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അദ്ധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം കളക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും. സ്‌കൂള്‍തലത്തില്‍ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്‍കും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്ബ് അദ്ധ്യാപകരും ജീവനക്കാരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അദ്ധ്യാപക, അനദ്ധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്..

സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസുകള്‍ ടെമ്ബോ ട്രാവലറുകള്‍ എന്നിവക്ക് നികുതി അടക്കാന്‍ ഡിസംബര്‍ വരെ കാലാവധി നീട്ടിനല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്വന്തമായി ബസുകള്‍ ഇല്ലാത്ത സ്കൂളുകള്‍ക്ക് കെ എസ് ആര്‍ ടി സി ബസുകള്‍ ബോണ്ട് അടിസ്ഥാനത്തില്‍ വിട്ടുനല്‍കുമെന്ന് മന്ത്രി ആന്റണി രാജു നേരത്തേ അറിയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments