ബിജെപിയുമായി അടുത്ത് പ്രവർത്തിച്ചിരുന്ന സംവിധായകനും നടനുമായ മേജർ രവി കോൺഗ്രസിലേക്ക് അടുക്കുന്നതിനെ ഒഴിവാക്കാനൊരുങ്ങി ബിജെപി നേതൃത്വം.
ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും മേജർ രവിയെ കണ്ടു. ബിജെപിക്കായി പ്രവർത്തിച്ചിട്ടും അവഗണിക്കപ്പെട്ടതിൽ നേതാക്കളെ അതൃപ്തി അറിയിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം എറണാകുളത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ മേജർ രവി വേദി പങ്കിട്ടിരുന്നു.ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണം മേജർ രവി ഉന്നയിച്ചിരുന്നു . 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി പറഞ്ഞത്.
എന്നാൽ ബിജെപി ഔദ്യോഗിക നേതൃത്വം മേജർ രവിയുമായി ചർച്ചയ്ക്ക് തയാറായിട്ടില്ല. അദ്ദേഹം ബിജെപി പ്രവർത്തകനായിരുന്നില്ലെന്നും വിമുക്ത ഭടനെന്ന നിലയിൽ ആദരവുണ്ടെന്നുമായിരുന്നു നേരത്തെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞത്.