Friday
19 December 2025
20.8 C
Kerala
HomeKeralaവീഡിയോ ചിത്രീകരണത്തിനായി നടുറോഡിൽ അഭ്യാസം; ബൈക്കിടിച്ച് വൃദ്ധന് പരിക്ക്

വീഡിയോ ചിത്രീകരണത്തിനായി നടുറോഡിൽ അഭ്യാസം; ബൈക്കിടിച്ച് വൃദ്ധന് പരിക്ക്

വീഡിയോ ചിത്രീകരണത്തിനായി നടുറോഡിൽ അഭ്യാസപ്രകടനം നടത്തിയവരുടെ ബൈക്കിടിച്ച് വൃദ്ധന് പരിക്കേറ്റു. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്നെമന്റിലെ വെഹിക്കിൾ ഇൻസ്പെക്ടറായ മുരളീധരന്റെ പിതാവ് ചാരുപാറ താഴ്വാരം വീട്ടിൽ ഭാസ്ക്കരപിള്ളയ്ക്കാണ് (90) പരിക്കേറ്റത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ – തൊളിക്കുഴി റോഡിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. മകളുടെ വീട്ടിൽ നിന്ന് കാപ്പി കുടിച്ചശേഷം ഭാര്യയ്ക്കുള്ള ആഹാരവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഭാസ്കരപിള്ള. ഇതിനിടെയാണ് അഭ്യാസപ്രകടനങ്ങളുമായി ഡ്യൂക്ക് ബൈക്കിൽ എത്തിയവർ ഇദ്ദേഹത്തെ ഇടിച്ചിട്ടത്.

തലയ്ക്കും കാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ ഭാസ്കരപിള്ള വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുരളീധരന്റെ പരാതിയിൽ കേസെടുത്ത കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അടുത്തകാലത്തായി ബൈക്കുകളിലുള്ള അഭ്യാസ പ്രകടനങ്ങൾ വ്യാപകമാണ്.

വിഷയത്തിൽ നാട്ടുകാർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. അപകടകരമായ ഇത്തരം അഭ്യാസ പ്രകടനങ്ങൾക്കെതിരെ നഗരത്തിൽ നടത്തിവന്ന ഓപ്പറേഷൻ റാഷ് ജില്ലയിൽ ഉടനീളം വ്യാപിപ്പിക്കുമെന്നും കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുള്ള കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments