Wednesday
17 December 2025
26.8 C
Kerala
HomeKeralaകൊടകരയിലെ ബിജെപി കുഴൽപ്പണക്കേസ്, പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

കൊടകരയിലെ ബിജെപി കുഴൽപ്പണക്കേസ്, പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

കൊടകരയിലെ ബിജെപി കുഴൽപ്പണക്കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച മുതല്‍ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിക്കുക. രണ്ടു പ്രതികളോട് ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം. കവര്‍ച്ചാ പണത്തിലെ ബാക്കി തുക കണ്ടെത്തുകയാണ് ലക്ഷ്യം. നിലവില്‍ ജാമ്യത്തിലുള്ള പ്രതികളോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരകോടി രൂപ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കുഴൽപ്പണ രൂപത്തിൽ കടത്തിയതാണ്. തുകയുടെ ഉറവിടം കൂടി കണ്ടെത്തുകയാണ് ചോദ്യം ചെയ്യലിന്റെ ലക്‌ഷ്യം.

RELATED ARTICLES

Most Popular

Recent Comments