Monday
12 January 2026
31.8 C
Kerala
HomeKeralaമുൻഗണനാ റേഷൻ കാർഡ് വിതരണം, ഉദ്ഘാടനം 29ന്

മുൻഗണനാ റേഷൻ കാർഡ് വിതരണം, ഉദ്ഘാടനം 29ന്

അനർഹർ കൈവശം വച്ചിരുന്നതും സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് തിരികെ ഏൽപ്പിക്കപ്പെട്ടതുമായ മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ അർഹരായർക്ക് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ സെപ്തംബർ 29 രാവിലെ 11ന് നിർവഹിക്കും. പാളയം മഹാത്മാ അയ്യൻകാളി ഹാളിലാണ് പരിപാടി.

നിലവിൽ ഇത്തരത്തിലുള്ള 1,20,000ത്തോളം കാർഡുകളാണ് സർക്കാരിലേക്ക് തിരികെ ലഭിച്ചത്. ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി ജി.ഐർ അനിൽ അധ്യക്ഷനാകുന്ന പരിപാടിയിൽ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ജില്ലാ കളക്ടർ, ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറി ടിക്കാറാം മീണ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി.സജിത് ബാബു തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments