സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് ബാധിച്ചു ഒരാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6:15 ഓടെയാണ് മരണം സംഭവിച്ചത്. ഈ മാസം ആദ്യം കോവിഡ് ബാധിതനായ ഇദ്ദേഹം 16ന് കോവിഡ് മുക്തനായിരുന്നു.
അതിനു ശേഷം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടയില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.