തന്ത്ര പ്രധാനമേഖലകളുടെ ചിത്രങ്ങള്‍ ഐഎസ്​ഐക്ക്​ ചോര്‍ത്തി, ഒരാൾ അറസ്റ്റില്‍

0
86

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട തന്ത്രപ്രധാന മേഖലയുടെ ചിത്രങ്ങള്‍ പാക്​ ചാരസംഘടനയായ ഐഎസ്​ഐക്ക്​ ചോര്‍ത്തി നൽകിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദര്‍ സിങ്ങിനെയാണ് ബംഗളൂരുവില്‍ വെച്ച്‌​ അറസ്റ്റിലായത്​. സൗത്തേണ്‍ കമാന്‍ഡന്‍റ്​ മിലിട്ടറി ഇന്‍റലിജന്‍സും ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന്​ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്​ ജിതേന്ദര്‍ അറസ്റ്റിലായത്​. തന്ത്ര പ്രധാനമേഖലകളുടെ ചിത്രങ്ങള്‍ ഇയാള്‍ ഐഎസ്​ഐക്കും മറ്റും അയച്ചുനല്‍കിയെന്ന്​ പൊലീസ്​ വൃത്തങ്ങള്‍ അറിയിച്ചു​.

അതിര്‍ത്തിയിലെ സൈനിക​ പോസ്​റ്റുകള്‍, ബാര്‍മര്‍ മിലിറ്റര്‍ സ്​റ്റേഷന്‍, സൈനിക വാഹനവ്യൂഹം എന്നിവയുടെ ചിത്രങ്ങള്‍ പാക്​ ഏജന്‍സിക്ക്​ നല്‍കിയെന്നാണ്​ ആരോപണം. സൈനിക യൂണിഫോം ധരിച്ച്‌​ ആള്‍മാറാട്ടം നടത്തിയാണ്​ ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്​. ബംഗളൂരുവില്‍ വസ്​ത്ര നിര്‍മാണ​ ശാലയില്‍ ജോലി ചെയ്യവേയാണ്​ ഇയാള്‍ അറസ്റ്റിലാകുന്നത്​.