Thursday
18 December 2025
24.8 C
Kerala
HomeWorldജപ്പാനിലെ 107 വയസ്സും 303 ദിവസവും പ്രായമായ സഹോദരിമാർ ലോകത്തിലെ പ്രായമേറിയ ഇരട്ടകൾ

ജപ്പാനിലെ 107 വയസ്സും 303 ദിവസവും പ്രായമായ സഹോദരിമാർ ലോകത്തിലെ പ്രായമേറിയ ഇരട്ടകൾ

ജപ്പാനിലെ 107 വയസ്സും 303 ദിവസവും പ്രായമായ സഹോദരിമാർ ലോകത്തിലെ പ്രായമേറിയ ഇരട്ടകൾ. 1913 നവംബർ അഞ്ചിന്‌ ജനിച്ച ഉമെനോ സുമിയമയ്ക്കും കൗമെ കൊഡമയ്ക്കുമാണ്‌ അംഗീകാരം.

ജപ്പാനിലെ ‘മുതിർന്നവരെ ആദരിക്കൽ ദിന’ത്തിൽത്തന്നെയാണ്‌ ഗിന്നസ്‌ വേൾഡ്‌ റെക്കോർഡ്‌സിന്റെ പ്രഖ്യാപനം. ലോകത്തിലെ പ്രായമേറിയ ഇരട്ടകൾ എന്ന സർട്ടിഫിക്കറ്റും കൈമാറി.

ഷൊഡോഷിമയിൽ ജനിച്ച ഇവർ മാസാദ്യംതന്നെ ജപ്പാനിലെ തന്നെ കിൻ നരിത–- ജിൻ കാനീ സഹോദരിമാരുടെ 107 വർഷവും 175 ദിവസവും എന്ന റെക്കോഡ്‌ തിരുത്തിയിരുന്നു. നിലവിൽ ഇരുവരും താമസിക്കുന്ന വ്യത്യസ്ത വയോജനകേന്ദ്രങ്ങളിലേക്കാണ്‌ ഗിന്നസ്‌ വേൾഡ്‌ റെക്കോഡ്‌സ്‌ അധികൃതർ സർട്ടിഫിക്കറ്റുകൾ അയച്ചത്‌.

RELATED ARTICLES

Most Popular

Recent Comments