സച്ചിൻ പൈലറ്റും ഇടയുന്നു, രാജസ്ഥാനിലും വിക്കറ്റ് പോകുമോ? ഉറ്റുനോക്കി രാജ്യം

0
93

കോൺഗ്രസ് ദേശിയ നേതാക്കളുടെ പട്ടികയിൽ മുൻ നിരയിലുണ്ടായിരുന്ന അമരീന്ദർ സിംഗ് പാർട്ടി വിട്ടതോടെ ദേശിയ തലത്തിലും കോൺഗ്രസ്സിന് തിരിച്ചടി. പഞ്ചാബിന് പിന്നാലെ രാജസ്ഥാനിലും അസ്വാരസ്യങ്ങൾ മറ നീക്കി പുറത്ത് വരികയാണ്. രാജസ്ഥാൻ കോൺഗ്രസ്സിൽ നേതൃമാറ്റത്തിന് മുറവിളിയുമായി സച്ചിൻ പൈലറ്റ് രംഗത്ത് വന്നുനേതൃത്വമാറ്റം ഉടൻ ഉണ്ടാകണമെന്നാവശ്യപ്പെട്ട് സച്ചിൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം ഇപ്പോൾ നേതൃത്വമാറ്റത്തിന് ഇല്ല എന്നാണ് എ ഐ സി സി യുടെ നിലപാട്. ഇതോടെ രാജസ്ഥാനിൽ വീണ്ടും ചർച്ചകൾ ചൂടുപിടിക്കുകയാണ്. നേരത്തെ എം എൽ എ മാരെ ഒപ്പം കൂട്ടി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ച നേതാവാണ് സച്ചിൻ പൈലറ്റ്, വീണ്ടും അവഗണ നേരിടുമ്പോൾ ഇക്കുറി കളം മാറുമോ എന്നാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്

പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്നു ലോകേഷ് ശര്‍മ്മ. ശനിയാഴ്ച രാത്രിയിയാണ് അദ്ദേഹം രാജിവെച്ചത്. തന്റെ ട്വീറ്റിന് മാപ്പ് ചോദിച്ചുകൊണ്ടാണ് ശനിയാഴ്ച രാത്രി അദ്ദേഹം രാജി സമര്‍പ്പിച്ചത്.