ഡ്രോണുകളെ വെടിവച്ചിടാന്‍ സുരക്ഷാസേനയ്ക്ക് നിര്‍ദേശം. വിമാനത്താവളങ്ങള്‍, സുപ്രധാന കേന്ദ്രങ്ങള്‍, സുരക്ഷാസേന ക്യാമ്പുകൾ എന്നിവയ്ക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്ന ഡ്രോണുകളെ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവച്ചിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനായി പ്രത്യേക പംപ് ആക്ഷന്‍ഗണ്‍ സേനയ്ക്ക് നല്‍കിയതായി ബിഎസ്‌എഫ് വക്താവ് പറഞ്ഞു. 60 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളെ റബ്ബര്‍ ബുള്ളറ്റ് കൊണ്ട് വെടിവെച്ചിടാന്‍ കഴിയും. ഉയരത്തില്‍ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിയുന്ന ലഘുയന്ത്രത്തോക്ക് ഘടിപ്പിച്ച നിരീക്ഷണ പോസ്റ്റുകള്‍ പാകിസ്ഥാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ബിഎസ്‌എഫ് സ്ഥാപിച്ചുതുടങ്ങി.
ഡ്രോണ്‍ പറത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഡ്രോണുകളുടെ ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമപ്രകാരം ഡ്രോണുകള്‍ക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്.