യോഗി ആദിത്യനാഥ് പരസ്യത്തിന് മാറ്റി വെച്ചത് 500 കോടി രൂപ

0
100

പ്രിന്റ്, ടിവി, ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് ഉത്തർപ്രദേശ് സർക്കാർ ഈ വർഷം മാറ്റി വെച്ചത് 500 കോടി രൂപ.യുപി സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ ചെറിയ ഒരു ശതമാനമാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ന്യായീകരണം. 5,50,000 കോടി രൂപയാണ് യുപിയുടെ വാര്‍ഷിക ബജറ്റ്. യുപി ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിനു വേണ്ടി ആകെ നീക്കിവച്ചിരിക്കുന്നത് 555.47 കോടി രൂപയാണ്. അതില്‍ 410.08 കോടിയാണ് പരസ്യത്തിനുവേണ്ടി നീക്കിവച്ചിരിക്കുന്നത്. ഈ വര്‍ഷം കൂടുതലായി 100 കോടി രൂപ അധികം അനുവദിച്ചു.

മാധ്യമങ്ങൾക്ക് യോഗി ആദിത്യനാഥ് നൽകുന്ന ഈ ‘പരിഗണനയാണ്’ ഉത്തർ പ്രദേശ് സർക്കാരിനെതിരെയുള്ള പല വാർത്തകളും വെളിച്ചം കാനത്തിന്റെ അടിസ്ഥാനം.യുപിയിലെ മാധ്യമപ്രവര്‍ത്തകനായ ഉമാശങ്കര്‍ ദുബെ നല്‍കിയ വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി പ്രകാരം ഏപ്രില്‍ 2020 മുതല്‍ മാര്‍ച്ച്‌ 2021 വരെ 160.31 കോടി രൂപ ടിവി ചാനലുകള്‍ക്ക് മാത്രം നല്‍കി.നാഷണല്‍ ടിവി ന്യൂസ് ചാനലുകള്‍ക്ക് 88.68 കോടിയും പ്രാദേശിക ചാനലുകള്‍ക്ക് 71.63 കോടിയും നല്‍കി.

ഓക്സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ചതുൾപ്പടെ ആരോഗ്യമേഖലയ്ക്ക് കടുത്ത വെല്ലുവിളി ഉയർന്ന സാഹചര്യത്തിലും ഇപ്പോൾ “പകർച്ച പനി” എന്ന പേരിൽ കാരണം കണ്ടെത്താതെ പനി പടർന്നു പിടിക്കുമ്പോളും പരസ്യത്തിനായി ഇത്രയും രൂപ മാറ്റിവെക്കുന്നത് ജനത്തിന്റെ പൊതു ബോധത്തിനെ വെല്ലുവിളിക്കലാണ്. യോഗി ആദിത്യനാഥിന്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.