Thursday
18 December 2025
29.8 C
Kerala
HomeKeralaസഹപ്രവർത്തകക്ക് അശ്ലീല സന്ദേശം, വേണു ബാലകൃഷ്ണനെ മാതൃഭൂമി സസ്‌പെൻഡ് ചെയ്തു

സഹപ്രവർത്തകക്ക് അശ്ലീല സന്ദേശം, വേണു ബാലകൃഷ്ണനെ മാതൃഭൂമി സസ്‌പെൻഡ് ചെയ്തു

സഹപ്രവർത്തകക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തിൽ മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ മാതൃഭൂമി സസ്‌പെൻഡ് ചെയ്തു. മൂന്നുദിവസം മുമ്പാണ് സംഭവം. വനിതാ മാധ്യമ പ്രവർത്തക സ്ഥാപനത്തിലെ വനിതാ സെല്ലില്‍ പരാതി നൽകി. തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് വാർത്ത വിഭാഗം മേധാവി രാജീവ് ദേവരാജ് വേണുവിനെ സസ്‌പെൻഡ് ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

സംഭവം ഒതുക്കിത്തീർക്കാൻ വേണു അടക്കം ഒരു വിഭാഗം മാധ്യമപ്രവർത്തകർ കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുമുമ്പും വേണുവിനെതിരെ ആരോപണം ഉയർന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments