പ്ലസ് വൺ പരീക്ഷ: ആശങ്ക വേണ്ട, ടൈം ടേബിൾ ഉടൻ മന്ത്രി വി ശിവൻകുട്ടി

0
90

പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും, പരീക്ഷ നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൃത്യമായി നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഓഫ്‌ലൈൻ രീതിയിൽ പരീക്ഷ നടത്തുന്നതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സർക്കാരിന് അനുമതി നൽകിയിരുന്നു. പരീക്ഷാ തിയ്യതി തീരുമാനിച്ചിട്ടില്ല. പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി കൂടിയാലോചന നടത്തിയതിന് ശേഷമേ അന്തിമ തീരുമാനം ആകുകയുള്ളു. വളരെ വൈകാതെ സ്‌കൂൾ തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത് എന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും അതിനുശേഷം വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് കോളേജുകൾ ഒക്ടോബർ മാസം നാല് മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായിരുന്നു. അവസാന വർഷ വിദ്യാർത്ഥികൾക്കാണ് ആദ്യം ക്ലാസ് ആരംഭിക്കുക. ക്ലാസ് സമയക്രമം കൊളേജുകൾക്ക് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.