ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ബാങ്ക് ബാലൻസ് 900 കോടി രൂപ, അമ്പരന്ന് രക്ഷകർത്താക്കൾ

0
69

ബിഹാറിലെ കട്ടിഹാറിലാണ് സംഭവം. സ്‌കൂൾ യൂണിഫോം വാങ്ങുന്നതിനായി സർക്കാർ നൽകുന്ന പണം ബാങ്കിൽ നിന്ന് പിൻവലിക്കാനെത്തിയപ്പോഴാണ് മാതാപിതാക്കളെ ഞെട്ടിയത്. ആറാം ക്ലാസുകാരനായ കുട്ടിയുടെ അക്കൗണ്ടിൽ 900 കോടി രൂപ ബാങ്ക് ബാലൻസ്. ബാലൻസ് കണ്ടു ബാങ്ക് അധികൃതരും അങ്കലാപ്പിലായി. കോടി കണക്കിന് രൂപയുടെ ബാങ്ക് ഇടപാടുകൾ നടന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടിയുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് വാർത്ത പുറംലോകം അറിയുന്നത്. കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഗുരു ചന്ദ്ര ബിശ്വാസും ആശിഷ് കുമാറും മാതാപിതാക്കളുമാണ് പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയത്.പണം പിൻവലിക്കാൻ നോക്കുമ്പോഴാണ് രണ്ട് പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപ ബാലൻസ് കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ബിഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു ഇരു കുട്ടികളുടെയും അക്കൗണ്ട്. പണമയക്കുന്ന കംപ്യൂട്ടറിലെ തകരാറാണെന്നും പണം പിന്‍വലിക്കുന്നതു മരവിപ്പിച്ചതായും ബ്രാഞ്ച് മാനേജന്‍ മനോജ് ഗുപ്ത വ്യക്തമാക്കിയെങ്കിലും, നേരത്തെ അധ്യാപകന്റെ അക്കൗണ്ടിൽ അഞ്ച് ലക്ഷം രൂപ സമാന രീതിയിൽ നിക്ഷേപം കണ്ടെത്തിയിരുന്നു, സംഭവത്തിൽ വിശദമായ അന്വേഷണത്തിനാണ് മജിസ്‌ട്രേറ്റ് ഉത്തരവ് നൽകിയിരിക്കുന്നത്.