പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായി മാത്യൂ ഹെയ്ഡനേയും വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തി

0
60

ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായി മാത്യൂ ഹെയ്ഡനേയും വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തി. ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടേയും ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയുടേയും മുന്‍ താരങ്ങളാണ്. സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും വരുന്നത്. പുതുതായി ചുമതലയേറ്റെടുത്ത പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയാണ് ഇക്കാര്യം അറിയിച്ചത്.