Wednesday
17 December 2025
30.8 C
Kerala
HomeKeralaതിരുവനന്തപുരം ജില്ലയിൽ 113 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ

തിരുവനന്തപുരം ജില്ലയിൽ 113 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ

കോവിഡിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലുള്ള 113 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഈ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു മാത്രമേ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ ഇവ തുറക്കാം.

കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപന വാർഡുകൾ

(തദ്ദേശ സ്ഥാപനത്തിന്റെ പേര് – വാർഡുകൾ എന്ന ക്രമത്തിൽ)

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി – 1
വർക്കല മുനിസിപ്പാലിറ്റി – 9, 14
അഞ്ചുതെങ്ങ് പഞ്ചായത്ത് – 2
അണ്ടൂർക്കോണം പഞ്ചായത്ത് – 1, 5, 15
അരുവിക്കര പഞ്ചായത്ത് – 2, 5, 7, 8, 14, 16
അഴൂർ പഞ്ചായത്ത് – 3
ചെമ്മരുതി പഞ്ചായത്ത് – 3, 6, 14
ചെറുന്നിയൂർ പഞ്ചായത്ത് – 7, 8, 13
ചിറയിൻകീഴ് പഞ്ചായത്ത് – 9, 13
ഇടവ പഞ്ചായത്ത് – 7, 8, 9, 11, 13
ഇലകമൺ പഞ്ചായത്ത് – 6
കല്ലറ പഞ്ചായത്ത് – 1, 6, 15
കള്ളിക്കാട് പഞ്ചായത്ത് – 2, 5
കരവാരം പഞ്ചായത്ത് – 2, 10
കിഴുവിലം പഞ്ചായത്ത് – 14
കുന്നത്തുകാൽ പഞ്ചായത്ത് – 2
കുറ്റിച്ചൽ പഞ്ചായത്ത് – 2, 3, 11
മടവൂർ പഞ്ചായത്ത് – 2, 5, 6, 7, 12
പഴയകുന്നുമ്മേൽ പഞ്ചായത്ത് – 10
പെരിങ്ങമ്മല പഞ്ചായത്ത് – 6, 8, 15, 16
പൂവച്ചൽ പഞ്ചായത്ത് – 13
പോത്തൻകോട് പഞ്ചായത്ത് – 1
പുളിമാത്ത് പഞ്ചായത്ത് – 1, 9, 10, 14, 15, 18
പുല്ലമ്പാറ പഞ്ചായത്ത് – 1, 3, 4, 5, 11, 12, 15
തൊളിക്കോട് പഞ്ചായത്ത് – 3, 7, 8, 9, 10
മണമ്പൂർ പഞ്ചായത്ത് – 2, 3, 6, 7, 8
മംഗലപുരം പഞ്ചായത്ത് – 12, 13
മാണിക്കൽ പഞ്ചായത്ത് – 1
നഗരൂർ പഞ്ചായത്ത് – 6, 8, 17
നന്ദിയോട് പഞ്ചായത്ത് – 7, 8, 9, 11, 17
നാവായിക്കുളം പഞ്ചായത്ത് – 15
ഒറ്റശേഖരമംഗലം പഞ്ചായത്ത് – 11
പള്ളിക്കൽ പഞ്ചായത്ത് – 3, 4, 7, 8
പനവൂർ പഞ്ചായത്ത് – 1, 13
വക്കം പഞ്ചായത്ത് – 1, 6, 7
വാമനപുരം പഞ്ചായത്ത് – 4, 6, 12, 14
വെമ്പായം പഞ്ചായത്ത് – 4, 13, 16 20
വിളവൂർക്കൽ പഞ്ചായത്ത് – 17
വിതുര പഞ്ചായത്ത് 2, 4, 8, 9, 14, 15, 17

കോവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് നാവായിക്കുളം പഞ്ചായത്ത് 17, 8, 2, 18 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും ഒറ്റശേഖരമംഗലം പഞ്ചായത്ത് 11-ാം വാർഡിൽ കുട്ടറ പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments