മതിയായ കാരണമില്ലാതെ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണെന്നും ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി പറഞ്ഞു. ട്രെയിന്‍ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്കിയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.