മെയ്ഡ് ഇന്‍ ഇന്ത്യ ഐ ഫോണുകളുടെ 70 ശതമാനം വില്‍പ്പനയും ഇന്ത്യയില്‍ തന്നെ നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ കമ്പനിയുടെ ഐ ഫോണുകളുടെ വില്‍പ്പന കൂടിയത്. 2017ല്‍ ഇന്ത്യയില്‍ വിറ്റ ആപ്പിള്‍ ഫോണുകളുടെ കണക്ക്, ഇപ്പോള്‍ ഇവിടെ വിറ്റഴിക്കപ്പെട്ടതിന്റെ ഒരു ശതമാനം മാത്രമായിരുന്നു. 2020ല്‍ ഇത് 60 ശതമാനമായി കുതിച്ചുയര്‍ന്നു. നിലവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് വച്ചു നോക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ 3 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് കഴിഞ്ഞ വര്‍ഷം 2 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നു.