പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്നാട് നിയമസഭ. നിമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. സി എ എ ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന് പ്രമേയത്തിൽ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭരണാധികാരികള്‍ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരണങ്ങളും ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുന്നവരാകണം. എന്നാൽ, സി എ എ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് പകരം മതത്തിന്‍റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേര്‍തിരിക്കുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പ്രമേയം അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി സഭ ബഹിഷ്ക്കരിച്ചു.
കേരള നിയമസഭയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയത്. പിന്നാലെ പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളും സി എ എക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.