മറ്റൊരു മൊബൈല്‍ സേവനദാതാവില്‍ നിന്ന് നമ്പര്‍ പോര്‍ട്ട് ചെയ്ത് എത്തുന്നവര്‍ക്ക് ടെലികോം കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്നത് കര്‍ശനമായി വിലക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). ജനുവരിയില്‍ സമാനമായ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പല കമ്പനികളും എതിരാളികളില്‍ നിന്ന് വരിക്കാരെ ആകര്‍ഷിക്കാന്‍ പ്രത്യേക ഇളവുകള്‍ നല്‍കുന്നുവെന്ന് വീണ്ടും പരാതി ലഭിച്ചതോടെയാണ് പുതിയ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം, ഏതു കമ്പനിയുടെ പേരില്‍ ആര് ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചാലും അതിന്റെ ഉത്തരവാദിത്തം അതതു കമ്പനികള്‍ക്കു തന്നെയായിരിക്കുമെന്നു ട്രായ് വ്യക്തമാക്കി.