യു എ ഇ അംഗീകരിച്ച കൊവിഡ് വാക്സീന്‍ രണ്ട് ഡോസ് എടുത്ത പ്രവാസികള്‍ക്കു ക്വാറന്റൈന്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഞായര്‍ മുതലാണ് പ്രാബല്യം. നിലവില്‍ സന്ദര്‍ശക വിസയുള്ളവര്‍ക്ക് വാക്സീന്‍ എടുത്തില്ലെങ്കിലും ദുബൈയിയും അബുദാബിയും പ്രവേശനാനുമതി നല്‍കുന്നുണ്ട്. ഇവര്‍ക്ക് അബുദാബി 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.
എന്നാല്‍ ദുബൈയിലും ഷാര്‍ജയിലും ആര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ ഇല്ല. വിമാനത്താവളത്തിലെ പിസിആര്‍ ഫലം വരും വരെ താമസസ്ഥലത്ത് നിന്നും പുറത്തിറങ്ങരുതെന്നും പോസിറ്റീവ് ആണെങ്കില്‍ മാത്രം ക്വാറന്റൈനില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പുതിയ സന്ദര്‍ശകവിസയ്ക്ക് അപേക്ഷിക്കുന്നവരോട് വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. വാക്സീന്‍ എടുത്തവര്‍ അബുദാബിയിലെത്തിയ ശേഷം 4, 8 ദിവസങ്ങള്‍ക്കകം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
അബുദാബിയിലേക്കുള്ള എല്ലാവരും യാത്രയ്ക്കു തൊട്ടുമുന്‍പുള്ള 48 മണിക്കൂറിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍, നാട്ടിലെ വിമാനത്താവളത്തില്‍ വീണ്ടും പരിശോധന നടത്തണമെന്ന നിര്‍ദേശമില്ല. അബുദാബിയില്‍ എത്തിയാലുടന്‍ പിസിആര്‍ ടെസ്റ്റുണ്ട്.
അതേസമയം, റാസല്‍ഖൈമയില്‍ എത്തുന്ന എല്ലാവര്‍ക്കും 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.