ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന നാലു ലക്ഷം രൂപ

0
35

 

ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം കാരണം നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ കരുതിവച്ചിരുന്ന നാലു ലക്ഷം രൂപ. എന്നാൽ കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്ബാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ട വിവരം മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം.

വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒറ്റ പൈസപോലും ഇല്ലെന്ന് അറിയുന്നത്. ബാങ്ക് അധികൃതരോട് പണം നഷ്ടപ്പെട്ടതിനെ കുറിച്ച്‌ ചോദിച്ചപ്പോൾ അവർ കൈമലർത്തുകയായിരുന്നു. എന്നാൽ പണം പല അകൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു.

ഈ രേഖകളുമായി ഇവർ പൊലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പൊലീസ് പരിശോധിച്ചപ്പോൾ പല അകൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് മനസിലായി. ഒമ്ബതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും അറിഞ്ഞു. പഠിക്കാൻ മിടുക്കനായ വിദ്യാർഥിക്ക് വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു. ഇതിൽ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാർഡാണ്. ഈ നമ്ബർ തന്നെയാണ് ബാങ്ക് അകൗണ്ടിലും നൽകിയിരുന്നത്.

ബാങ്കിൽ നിന്നുള്ള മെസേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞുമില്ല. ഇങ്ങനെ അകൗണ്ടിലുള്ള തുകമുഴുവൻ പോവുകയും ചെയ്തു.അബദ്ധംപറ്റിയ ഒൻപതാംക്ലാസുകാരന് പൊലീസു തന്നെ കൗൺസിലിങ് ഏർപെടുത്തി.