ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശുവാണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി

0
35

ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശുവാണെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ ഇന്ത്യയുടെ ‘ദേശീയ മൃഗം’ ആയി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആണ് ഈ അഭിപ്രായപ്രകടനവും നടത്തിയിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച അതേ ഉത്തരവിന്റെ തന്നെ പകര്‍പ്പിലാണ് ഈ പരാമര്‍ശവുമുള്ളത്.