കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 17 മാസമായി നിര്‍ത്തിവെച്ചിരുന്ന ശ്രീലങ്കന്‍ എയര്‍വേയ്സിന്റെ കൊളംബോ-തിരുവനന്തപുരം വിമാന സര്‍വീസ് ആരംഭിച്ചു. 17 മാസത്തിനിടെ തിരുവനന്തപുരത്ത് ശ്രീലങ്കന്‍ എയര്‍വേയ്സിന്റെ ഒരു വിമാനമിറങ്ങിയിരുന്നു.
50 യാത്രക്കാരുമായി എയര്‍ബസ് 320 വ്യാഴാഴ്ച രാവിലെ 10 മണിയോടെയെത്തി. തുടര്‍ന്ന് 11 മണിക്ക് 112 യാത്രക്കാരുമായി വിമാനം കൊളംബോയിലേക്ക് തിരികെപ്പോയി. ലണ്ടനില്‍നിന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാരുമായി കൊളംബോയിലേക്ക് മടങ്ങിയ വിമാനമായിരുന്നു അത്.