Sunday
21 December 2025
21.8 C
Kerala
HomeWorldആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി

നൈജീരിയയില്‍ ആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേഷറ്റനിലാണ് സംഭവം. കയ എന്ന ഗ്രാമത്തിലെ ഗവ.സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളായ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസ് വക്താവ് പറഞ്ഞു. നൈജീരിയയില്‍ സ്‌കൂളുകള്‍ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വടക്കന്‍ നൈജീരിയയില്‍ നിന്ന് ആയിരത്തിലേറെ കുട്ടികളെയാണ് ആക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികള്‍ മോചനദ്രവ്യമായി ആവശ്യപ്പെടുക. പണം നല്‍കുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവര്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും അക്രമം തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments