സൗജന്യമായി ലഭിച്ച 30 ലക്ഷം ഡോസ് കോവിഡ് വാക്സിന് വേണ്ടെന്ന് ഉത്തരകൊറിയ. കൂടുതല്‍ ആവശ്യമുള്ള ഏതെങ്കിലും രാജ്യത്തിന് ഇതു കൈമാറാമെന്ന് അവര്‍ പറഞ്ഞു. രാജ്യത്ത് ആര്‍ക്കും കോവിഡ് പിടിച്ചിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ നിലപാട്. അന്താരാഷ്ട്ര ഏജന്‍സികള്‍ ഇക്കാര്യത്തില്‍ വലിയ സംശയം പുലര്‍ത്തുന്നു.
ദരിദ്രരാജ്യങ്ങളില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യാനുള്ള കോവാക്സ് പദ്ധതി പ്രകാരം യൂണിസെഫ് ആണ് ചൈനീസ് നിര്‍മിത സിനോഫാം വാക്സിന് ഉത്തരകൊറിയയ്ക്കു ലഭ്യമാക്കിയത്.
ജൂലൈയില്‍ ലഭിച്ച ഓക്സ്ഫഡ് വാക്സിനും പാര്ശ്വഫലമുണ്ടാകുമെന്ന കാരണം പറഞ്ഞ് ഉത്തരകൊറിയ നിരസിച്ചിരുന്നു.