നാഗാര്‍ജുന നായകനാവുന്ന പുതിയ ചിത്രം ‘ദ് ഗോസ്റ്റ്’ പ്രഖ്യാപിച്ചു

0
30

നാഗാര്‍ജുന നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പ്രവീണ്‍ സട്ടാരു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദ് ഗോസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനൊപ്പമായിരുന്നു പ്രഖ്യാപനം. ലണ്ടനിലെ ബിഗ് ബെന്നിന്റെ പശ്ചാത്തലത്തില്‍ നായകനായ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്. രക്തം പുരണ്ട വാളേന്തിയ നായകനുമുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ചില കഥാപാത്രങ്ങളെയും പോസ്റ്ററില്‍ കാണാം. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക.