“തുറന്നാൽ നല്ല സംവിധാനം,തുറന്നപ്പോൾ സംവിധാനം പരാജയം”നിലപാടുകളിൽ വി.ഡി.സതീശൻ ചെന്നിത്തലയുടെ ‘ഫോട്ടോസ്റ്റാറ്റോ’ ട്രോളോട് ട്രോൾ

0
86

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാണ് വി.ഡി.സതീശൻ. കടകളും വ്യാപാര സ്ഥാപനങ്ങളും നിശ്ചിത ദിവസങ്ങളിൽ മാത്രം തുറന്ന് ടി പി ആറും കേസുകളും നിയന്ത്രിച്ചുകൊണ്ടിരിന്നപ്പോൾ വി ഡി സതീശന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടും, ഇപ്പോൾ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ഉള്ള നിലപ്പിടും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. അന്ന് കടകൾ തുറക്കണമെന്നും , എല്ലാ ദിവസവും തുറന്നാൽ തിരക്ക് ഒഴിവാക്കി കേസുകൾ പിടിച്ച് നിർത്താമെന്നുമായിരുന്നു വി ഡി സതീശന്റെ വാദം. വ്യാപാരികളെയും കോൺഗ്രസ്സ് അനുകൂല വ്യാപാരി സംഘങ്ങളെയും കുത്തിയിളക്കി “സിസ്റ്റം ശരിയല്ല ” എന്ന ക്യാമ്പയിൻ പ്രതിപക്ഷം നേതൃത്വം നൽകിയിരുന്നു. ഓണത്തോടനുബന്ധിച്ച് ഈ മേഖലകളിലെ ഉൾപ്പടെ ജനങ്ങളുടെ ആവശ്യം മാനിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയും ഓണാഘോഷങ്ങളും മറ്റും നടക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കേസുകൾ കൂടുമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴുവാക്കി കടകൾ ഉൾപ്പടെ തുറന്നു നൽകിയത് ശെരിയല്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് വി ഡി സതീശന്റെ പ്രതികരണം. നിലപാട് പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ നേതാവിനെതിരെ ട്രോൾ മഴയാണ്. പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുന്നതിനും നിലാപാടിൽ മലക്കം മറിയുന്നതിനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കവച്ച് വെക്കുന്ന നേതാവാണ് വി ഡി സതീശൻ എന്നാണ് ട്രോളുകളുടെ ഭാഷ്യം. അമേരിക്കയിൽ പരീക്ഷിച്ച് പരാജയപ്പെട്ട മിറ്റിഗേഷൻ സംവിധാനം വേണമെന്നായിരുന്നു ചെന്നിത്തലയുടെ അന്നത്തെ പരിഹാര നിർദേശം . നിലവിൽ പ്രതിപക്ഷത്തിന് വേണ്ടിയിരുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാൻ കഴിഞ്ഞു എന്നാണ് മറ്റൊരു വിമർശനം.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ പരസ്യമായി ആഹ്വനം ചെയ്ത നേതാവാണ് ഇപ്പോഴത്തെ കെ പി സി സി അധ്യക്ഷൻ. നിലവിൽ കേസുകൾ കൂടുന്ന സാഹചര്യം ഗൗരവമായി കാണുന്നുണ്ട് എന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, പ്രതിദിനം ഒരു ലക്ഷത്തോളം ടെസ്റ്റുകൾ നടക്കുന്നുണ്ട് എന്നും, മരണനിരക്ക് കുറഞ്ഞ് തന്നെയാണുള്ളതെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. അതേസമയം ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും, വീടുകളിൽ രോഗം പടരുന്നത് കുറയ്ക്കാൻ ഐസൊലേഷൻ ശക്തമാക്കണമെന്നും, ബന്ധുഗൃഹ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.