BREAKING…’വാക്സിനേഷന്റെ തമിഴ്നാട് മാതൃക’, ഷാനിയുടെ പച്ചക്കള്ളം പൊളിച്ചടുക്കി സോഷ്യൽ മീഡിയ

0
83

അനിരുദ്ധ്.പി.കെ

മനോരമ ചാനലിന്റെ സംവാദ പരിപാടിയായ കൌണ്ടർ പോയിന്റിലാണ് ഷാനി പ്രഭാകർ തമിഴ്‌നാട് മാതൃക സംബന്ധിച്ച നുണ പ്രചരണം നടത്തിയത്. കേരളത്തിലെ വാക്സിനേഷൻ പ്രതിദിനം അഞ്ച് ലക്ഷമായി ഉയർത്തണം എന്നും അതിന് തമിഴ്‌നാട് മാതൃക സ്വീകരിക്കണം എന്നുമാണ് ഷാനി ചർച്ചയിൽ ആവർത്തിച്ച് പറഞ്ഞത്.

ഇന്ത്യയിൽ വാക്സിൻ നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ലഭിക്കുന്നത് കോവിൻ പോർട്ടൽ വഴി ആണ്. ആ സൈറ്റിലെ കണക്ക് പ്രകാരം തമിഴ് നാട്ടിൽ കഴിഞ്ഞ 30 ദിവസത്തിനിടയിൽ ഒരിക്കൽ പോലും 5 ലക്ഷം ഡോസ് ഒരു ദിവസം നൽകിയതായി വിവരം ഇല്ല. ഏറ്റവും കൂടുതൽ നൽകിയത് 4.62L (23/08) നാണ്. എന്നാൽ കേരളത്തിൽ കഴിഞ്ഞ 30 ദിവസത്തിനിടയിൽ മൂന്ന് തവണ 5 ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകിയിട്ടുണ്ട് 5.15 L (30/07),5.60 L (13/08) ,5.28 L (14/08). ഇനി അവസാനം ലഭ്യമായ കണക്ക് പ്രകാരം കേരളത്തിൽ 25/08 ന് 4.15 L ഡോസ് വാക്സിൻ നൽകിയപ്പോൾ , തമിഴ്നാട്ടിൽ 25/08 ന് നൽകിയത് 3.09 L ഡോസ് വാക്സിൻ മാത്രമാണ്.

വസ്തുത ഇതാണെന്നിരിക്കെ ചർച്ചയിൽ കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഷാനി പ്രഭാകറും മനോരമ ന്യൂസും ശ്രമിച്ചത്. ഇത്തരത്തിൽ കേരളത്തിലെ വാക്സിനേഷൻ സംബന്ധിച്ച് അപവാദ പ്രചരണം നടത്തുന്നതിന് പ്രതിപക്ഷത്തിനൊപ്പം ഒരു വിഭാഗം മാധ്യമങ്ങളും രംഗത്ത് വന്നു കഴിഞ്ഞു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.