ആഭ്യന്തര യാത്രകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, ആർടിപിസിആർ വേണ്ട

0
130

ആഭ്യന്തരയാത്ര മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ.അന്തർ സംസ്ഥാന യാത്രകൾക്ക്‌ സംസ്ഥാനങ്ങൾ വ്യത്യസ്ത മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. ഇതേ തുടർന്നാണ്‌ ഇവ ഏകീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്‌. രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്ത്‌ പതിനഞ്ച്‌ ദിവസം കഴിഞ്ഞ കോവിഡ്‌ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക്‌ ഇനി മുതൽ രാജ്യത്ത്‌ യാത്ര ചെയ്യാൻ ആർടിപിസിആർ സർട്ടിഫിക്കറ്റ്‌ വേണ്ട.ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിമാനയാത്രകൾക്ക്‌ പിപിഇ കിറ്റ്‌ ധരിക്കേണ്ടെന്നും പുതിയ മാർഗ നിദേശത്തിൽ പറയുന്നു.