മുതിർന്ന നേതാക്കളുടേതിന് സമാനമായി യൂത്ത് കോൺഗ്രസിലും ഗ്രൂപ്പ് പോര് ശക്തമാവുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അഖിലേന്ത്യാ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനെതിരെ പ്രതികാര നീക്കം നടക്കുന്നതായി ഒരു വിഭാഗം പ്രവർത്തകർ വ്യക്തമാക്കുന്നു. കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ടാണ് ഗ്രൂപ്പ് പോര് ആരോപണം ഉയരുന്നത്.
ഗ്രൂപ്പ് നോമിനിയായി വെച്ച വ്യക്തിയുടെ നിയമനം അഖിലേന്ത്യ കമ്മിറ്റി ഇടപ്പെട്ട് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. നോമിനേഷന്റെ പിറകിലെ കടുത്ത ഗ്രൂപ്പ് സമ്മർദ്ദം തിരിച്ചറിഞ്ഞാണ് അഖിലേന്ത്യ കമ്മിറ്റി വിഷയത്തിൽ ഇടപ്പെട്ടത് എന്നാണ് സൂചന. ഇതാണ് ഗ്രൂപ്പ് മാനേജർമാരെ ചൊടിപ്പിച്ചതെന്നാണ് ഒരു വിഭാഗം പ്രവർത്തകർ വ്യക്തമാക്കുന്നത്. തുടർന്ന് ദേശിയ സെക്രട്ടറിക്ക് എതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തി വിഷയം സങ്കീർണ്ണമാക്കാൻ ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാലിൻറെ നേതിര്ത്വത്തിൽ ഇടപെടലുണ്ടായതായും ആരോപണമുയരുന്നുണ്ട്.
ദേശിയ നേതൃത്വത്തിൻറെ നടപടിയെ വെല്ലുവിളിച്ചുകൊണ്ട് എം ധനീഷ് ലാൽ പക്ഷം നേതാക്കൾ രഹസ്യ യോഗം ചേർന്നിരുന്നതായും ആരോപണം ശക്തമാണ്. യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പ് നിയമനം എതിർത്തതിനാണ് വിദ്യാ ബാലകൃഷ്ണനെതിരെ വ്യാജ പ്രചാരണമടക്കമുള്ള പ്രവർത്തികൾ ഇവർ നടത്തുന്നതെന്നുമാണ് സൂചന .