തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡ് സ്മാര്‍ട്ട്‌ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സംവിധാനം വരുന്നു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്താല്‍ ജനസേവനകേന്ദ്രം മുഖേനയോ ഓണ്‍ലൈനിലോ ഐ ഡി കാര്‍ഡിന് അപേക്ഷിക്കാം. താലൂക്ക് ഓഫീസില്‍ നിന്ന് വില്ലേജ് ഓഫീസിലെത്തി ബൂത്ത്‌ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) പരിശോധിച്ച് ഉറപ്പുവരുത്തി വില്ലേജ് വഴി താലൂക്കിലെത്തിയാണ് കാര്‍ഡ് അനുവദിക്കുന്നത്. പിന്നീട് തപാല്‍വഴി വോട്ടര്‍ക്കു ലഭിക്കുകയാണ് ചെയ്തിരുന്നത്.
ഇനി കാര്‍ഡ് അനുവദിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന അറിയിപ്പനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന www.nvsp.in/ സന്ദര്‍ശിച്ച് E-EPIC ക്ലിക്കുചെയ്ത് ലോഗിന്‍ ചെയ്താല്‍ ഐ ഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
അതില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ കാര്‍ഡ് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ഇത് പ്രിന്റെടുത്ത് ലാമിനേറ്റു ചെയ്‌തോ അല്ലാതെയോ സൂക്ഷിക്കാം. പുതുതായി വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും.
ഇതുകൂടാതെ, റവന്യൂ സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള ഇ-ഡിസ്ട്രിക്ട് വഴി അനുവദിക്കുന്ന 27 ഇനം സര്‍ട്ടിഫിക്കറ്റുകളും ഇനി ഫോണിലൂടെ ലഭിക്കും. അപേക്ഷ അംഗീകരിച്ച് വരുന്ന എസ്.എം.എസിനൊപ്പം ഒരു ലിങ്കും വരും. ഈ ലിങ്കില്‍ കയറിയാല്‍ നമുക്ക് അനുവദിച്ച സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. വരുമാനം, ജാതി, നേറ്റിവിറ്റി, കൈവശാവകാശം, വണ്‍ ആന്‍ഡ് സെയിം തുടങ്ങി സാധാരണക്കാര്‍ക്ക് ദൈനംദിനം ആവശ്യം വരുന്ന നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ വഴി ലഭ്യമാകുന്നവയില്‍പ്പെടുന്നു.