Thursday
1 January 2026
31.8 C
Kerala
HomeKerala”ഓണം കൈത്തറി മേള-2021” ഉദ്ഘാടനം ഇന്ന്

”ഓണം കൈത്തറി മേള-2021” ഉദ്ഘാടനം ഇന്ന്

 

കേരളത്തിലെ തനത് കൈത്തറി ഉത്പന്നങ്ങളുടെ മേൻമയും, പ്രാധാന്യവും വൈവിധ്യവും ജനങ്ങളിൽ എത്തിക്കുന്നതിനും പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുകയും അതുവഴി സാധാരണക്കാരായ നെയ്തു തൊഴിലാളികളെ സഹായിക്കുന്നതിനുമായി കൈത്തറി ആന്റ് ടെക്സ്‌റ്റൈൽസ് ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ”ഓണം കൈത്തറി മേള-2021” 13 മുതൽ 20 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് 13ന് വൈകിട്ട് ഏഴിന് മേള ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

മേളയിൽ ബാലരാമപുരം കൈത്തറി ഉത്പന്നങ്ങളായ പുളിയിലക്കര മുണ്ടുകൾ, സാരികൾ, ഒറിജിനൽ കസവു സാരികൾ, കസവു മുണ്ടുകൾ, ബെഡ് ഷീറ്റുകൾ, വിവിധ തരം ടവ്വലുകൾ, ഫർണിഷിംഗ് ക്ലോത്തുകൾ, ഷർട്ടിങ്, സ്യൂട്ടിങ്, റെഡിമെയ്ഡുകൾ തുടങ്ങി വൈവിധ്യങ്ങളായ കൈത്തറി വസ്ത്രങ്ങൾ 20 ശതമാനം ഗവ. റിബേറ്റിൽ ലഭിക്കും.

മെള സന്ദർശിക്കുന്നതിനും കൈത്തറി വസ്ത്രങ്ങൾ വാങ്ങുന്നതിനും 9447371377, 9495271618, 7356860615, 9495392913 എന്നീ നമ്പറുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.

 

RELATED ARTICLES

Most Popular

Recent Comments