തകരാറിലായ ലാപ്‌ടോപ്പുകൾ തിരികെയെടുക്കും മന്ത്രി കെ.എൻ ബാലഗോപാൽ

0
57

വിദ്യാ ശ്രീ പദ്ധതിയിലൂടെ നൽകിയതിൽ തകരാറിലായ ലാപ്‌ടോപ്പുകൾ കോക്കോണിക്‌സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലാപ്‌ടോപുകൾ കെഎസ്എഫ്ഇ ശാഖകളിൽ ഏൽപ്പിച്ചാൽ മതിയെന്നും ധനമന്ത്രി സഭയിൽ വ്യക്തമാക്കി.

ലാപ്ടോപ്പുകൾ വിതരണം ചെയ്യാൻ കാലതാമസം വരുത്തിയ എച്ച് പി, ലെനോവോ കമ്പനികൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഠന സൗകര്യം ഒരുക്കുന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

461 ലാപ്‌ടോപ്പുകൾ മാറ്റി നൽകിയിട്ടുണ്ട്. ഇതിൽ കെ.എസ്.എഫ്.ഇ പിഴ പലിശ ഈടാക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ പിഴ പലിശ ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.