കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് ഉണർവേകി ഓണം. ഓണാഘോഷത്തോടനുബന്ധിച്ച് വിനോദ സഞ്ചാര മേഖലകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനമാരംഭിക്കാൻ സർക്കാർ നിർദേശം. ഇതോടെ ആശങ്കയിലായിരുന്നു തദ്ദേശ ടൂറിസം മേഖലയിലെല്ലാം ആശ്വാസത്തിന്റെ ഉത്സവകാലം എത്തി. പ്രധാന ടൂറിസം മേഖലയായ ആലപ്പുഴയിലെ പുരവഞ്ചികൾക്കും പ്രവർത്തിക്കാം. ഇതോടെ ഈ മേഖലയിൽ ഓണക്കാലത്ത് സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ബയോബബിൾ രീതിയിലാണ് താമസ സൗകര്യം അനുവദിക്കുന്നത്. സർക്കാർ നടപ്പാക്കുന്ന റിവോൾവിങ് ഫണ്ട് പദ്ധതിയും പുരവഞ്ചി ജീവനക്കാർക്ക് ആശ്വാസമാകും. ബാങ്കേഴ്സ് സമിതിയുമായി സഹകരിച്ച് ടൂറിസം വർക്കിങ് ക്യാപിറ്റൽ സ്കീം, വിനോദസഞ്ചാര മേഖലയിലെ ജീവനക്കാർക്ക് കേരള ബാങ്കു വഴി 30,000 രൂപവരെയുള്ള വായ്പ എന്നിവ ടൂറിസം വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട ടൂറിസം മേഖലയിലെല്ലാം ആർ ടി പി സി ആർ നെഗറ്റീവ് സെര്ടിഫിക്കറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.