ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. കുർണൂലിലെ പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം.
വെങ്കിടസുബയ്യ എന്നീ പൊലീസുകാരനും സഹോദരനും ചേർന്ന് ചെന്നകേശലുവിനെ നന്ദ്യാൽ ടൗണിലേക്ക് ഞായറാഴ്ച രാത്രി വിളിച്ചുവരുത്തുകയായിരുന്നു. ഒരു കേസിനെക്കുറിച്ച് പറയാനാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് വിളിച്ചുവരുത്തിയത്. സ്ഥലത്ത് എത്തിയയുടൻ പൊലീസുകാരനും സഹോദരനും ചേർന്നാണ് ചെന്നകേശലുവിനെ കുത്തിയതിനുശേഷം സ്ഥലം വിടുകയായിരുന്നു.
ഞായറാഴ്ച രാത്രി തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. ആന്ധ്രപ്രദേശ് വർക്കിങ് ജേർണലിസ്റ്റ് യൂണിയൻ പ്രതിഷേധിച്ചു. കോൺസ്റ്റബിളിനേയും സഹോദരനേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.