കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയം ; സെപ്തംബറില്‍ രാജ്യവ്യാപക പ്രഷോഭത്തിന് സിപിഐഎം

0
65

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, എല്ലാവര്‍ക്കും ആവശ്യാനുസരണം സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി പതിനഞ്ചോളം ആവശ്യങ്ങള്‍ ഉയര്‍ത്തി സിപിഐ എം സെപ്തംബറില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.

സംസ്ഥാനാടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പരിപാടി സംഘടിപ്പിക്കുക. പ്രക്ഷോഭം സംബന്ധിച്ച കൂടുതല്‍ തീരുമാനങ്ങള്‍ സംസ്ഥാന കമ്മറ്റികള്‍ നിശ്ചയിക്കും. സമരവുമായി യോജിക്കുന്ന മുഴുവന്‍ പേരെയും അണിനിരത്തുമെന്നും കേന്ദ്ര കമ്മറ്റി അറിയിച്ചു