Saturday
20 December 2025
18.8 C
Kerala
HomeKeralaകേന്ദ്ര അനുമതി കിട്ടിയാല്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കേന്ദ്ര അനുമതി കിട്ടിയാല്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെയും കോവിഡ്‌ വിധഗ്ധ സമിതിയുടെയും നിർദ്ദേശമനുസരിച്ചായിരിക്കും സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകളിൽ എല്ലാ സൗകര്യങ്ങളും ഇതിനായി ഒരുക്കുമെന്നും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ പഠനംമൂലം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും 27 ശതമാനം പേര്‍ക്ക് കണ്ണുവേദനയും റിപ്പോര്‍ട്ട് ചെയ്തതായി എസ്.സി.ഇ.ആര്‍.ടി.സി റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും വ്യായാമവും ഉറപ്പുവരുത്തണമെന്നും ശിവന്‍ കുട്ടി സഭയില്‍ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments